ഒ​രു നൂ​റ്റാ​ണ്ടി​നുശേ​ഷം ഇ​ടു​ക്കി​യിൽ ‘നെൽപ്പൊട്ടൻ’ എന്ന അപൂർവ പക്ഷിയെ കണ്ടെത്തി

മതികെട്ടാൻചോല ദേശീയോദ്യാനത്തിൽ ആദ്യമായി ‘നെൽപ്പൊട്ടൻ’ എന്ന അപൂർവ പക്ഷിയെ കണ്ടെത്തി. ഗോൾഡൻ ഹെഡഡ് സിസ്റ്റിക്കോള എന്ന നെൽപ്പൊട്ടന്റെ സാന്നിധ്യം പശ്ചിമഘട്ടത്തിലെ പാലക്കാടു ഗ്യാപ്പിനു തെക്കുഭാഗത്തു മുൻപു കണ്ടെത്തിയിട്ടില്ല. ദക്ഷിണേന്ത്യയിൽ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലും കേരളത്തിൽ വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലെ ചില ഉയർന്ന മേഖലകളിലും മാത്രമാണ് ഇവയെ മുൻപു കണ്ട‍ിട്ടുള്ളത്.
പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ കോൾബേഡേഴ്സിലെ അംഗങ്ങളായ ലതീഷ് ആർ. നാഥ്, കെ.സി. രവീന്ദ്രൻ എന്നിവർ മതികെട്ടാൻചോലയിലെ ഉയർന്ന പുൽമേടുകളിൽ നടത്തിയ നിരീക്ഷണത്തിലാണു നെൽപ്പൊട്ടന്റെ സാന്നിധ്യം കണ്ടെത്തിയത്. മലനിരകളിലെ പുൽമേടുകളിലാണ് ഇവ ജീവിക്കുക. പ്രജനനകാലത്ത് ആൺപക്ഷികളുടെ തലയും കഴുത്തും നെഞ്ചും സ്വർണനിറം കലർന്ന ഓറഞ്ച് നിറത്തിലായിരിക്കും. പിങ്ക് നിറമുള്ള ചുണ്ടുകൾ, മുതുകിലെ കറുത്ത വരകൾ, വേറിട്ട ശബ്ദം എന്നിവ ഇവയെ തിരിച്ചറിയാൻ സഹായകരമാണ്.
നാച്ചുറൽ ഹിസ്റ്ററി ഓഫ് മ്യൂസിയം (ലണ്ടൻ), അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്നിവിടങ്ങളിൽ സൂക്ഷിച്ചിട്ടുള്ള ഈ പക്ഷിയുടെ സ്പെസിമെനുകളിൽ മൂന്നെണ്ണം കേരളത്തിൽ നിന്നാണെന്നു രേഖകളിലുണ്ട്. കണ്ടെത്തലിന്റെ പൂർണ വിവരങ്ങൾ ശാസ്ത്ര ജേണലായ മലബാർ ട്രോഗണിൽ പ്രസിദ്ധീകരിച്ചു.
മ​ല​നി​ര​ക​ളി​ലെ പു​ൽ​മേ​ടു​ക​ളി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​ണ് ഈ ​പ​ക്ഷി. പ്ര​ജ​ന​ന​കാ​ല​ത്ത് ആ​ൺ​പ​ക്ഷി​ക​ളു​ടെ ത​ല, ക​ഴു​ത്ത്, നെ​ഞ്ച് എ​ന്നി​വ സ്വ​ർ​ണ​നി​റം ക​ല​ർ​ന്ന ഓ​റ​ഞ്ച് നി​റ​മാ​യി​രി​ക്കും. പി​ങ്ക് നി​റ​മു​ള്ള ചു​ണ്ടു​ക​ൾ, പി​ന്നി​ൽ ക​റു​ത്ത വ​ര​ക​ൾ എ​ന്നി​വ ഈ ​പ​ക്ഷി​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. ഇ​വ​യു​ടെ ശ​ബ്ദം എ​ളു​പ്പം തി​രി​ച്ച​റി​യാം. നേ​ര​ത്തേ വ​യ​നാ​ട് ബാ​ണാ​സു​ര മ​ല​യി​ലെ പു​ൽ​മേ​ടു​ക​ളി​ൽ ഇ​തേ പ​ക്ഷി​യെ ഇ​വ​ർ​ത​ന്നെ ക​ണ്ട ഓ​ർ​മ ഇ​തി​നെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യ​ക​ര​മാ​യി.

Leave a Reply

Your email address will not be published. Required fields are marked *