ടിസിഎസ് ഗൂഗിള്‍ ക്ലൗഡുമായി സഹകരിക്കുന്നു

സാമ്പത്തിക സേവന രംഗത്ത് നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തോടെ പുതുമകള്‍ അവതരിപ്പിക്കുന്നതിനായുള്ള കൂട്ടുകെട്ട്

കൊച്ചി: ഐടി സേവനകണ്‍സള്‍ട്ടിങ്ബിസിനസ് സൊലൂഷന്‍സ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ടിസിഎസ് ബംഗലൂരുവിലെ ബാങ്കിങ്സാമ്പത്തിക സേവനഇന്‍ഷൂറന്‍സ്  മേഖലകള്‍ക്കായുള്ള തങ്ങളുടെ ഇന്നൊവേഷന്‍ ലാബില്‍  ഗൂഗിള്‍ ക്ലൗഡ് ജെമിനി എക്സ്പീരിയന്‍സ് സെന്‍റര്‍ അവതരിപ്പിച്ചു. നിര്‍മിത ബുദ്ധി ശേഷിയുമായി ബന്ധപ്പെട്ട ആധുനീക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനും ഓരോരുത്തര്‍ക്കും ആവശ്യമായ എഐ സംവിധാനങ്ങള്‍ സഹകരിച്ചു സൃഷ്ടിക്കാനും ട്രാന്‍സ്ഫോര്‍മേറ്റീവ് ആപ്ലിക്കേഷനുകള്‍ പ്രോട്ടോടൈപ്പു ചെയ്യാനും ധനകാര്യ സ്ഥാപനങ്ങളെ ഇതു സഹായിക്കും. ഈ രംഗത്ത് ടിസിഎസിന് ആഴത്തിലുള്ള  അറിവും ഗൂഗിള്‍ ക്ലൗഡിന്‍റെ പുതു സാങ്കേതികവിദ്യകളും  ഈ കേന്ദ്രത്തിനു നേട്ടമാകും.

സംരംഭകര്‍ക്ക് നിയന്ത്രണ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും വ്യക്തിഗത സേവനങ്ങള്‍ നല്‍കാനും ബാങ്കിങ്ധനകാര്യ സേവന രംഗത്ത് കാര്യക്ഷമത വര്‍ധിപ്പിക്കാനും വേണ്ടിയുള്ള നിര്‍മിത ബുദ്ധിയുടെ പിന്‍ബലമുള്ള സൊല്യൂഷനുകൾ രൂപകൽപ്പന ചെയ്യുന്നതിനായാണ് ടിസിഎസ് ഗൂഗിൾ ക്ലൗഡുമായി സഹകരിക്കുന്നത്. ഗൂഗിള്‍ ക്ലൗഡ് ജെമിനി എക്സ്പീരിയന്‍സ് സെന്‍ററിലൂടെ ജെമിനിയുടെ ഏജന്‍റ്‌സ്പേസ് സാങ്കേതികവിദ്യയും ടിസിഎസിന്‍റെ മുന്‍നിര എഐ സംവിധാനങ്ങളും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.

ബാങ്കിങ്ധനകാര്യ സേവന മേഖലയിലുള്ളവര്‍ക്ക് പുതുമയേറിയ സംവിധാനമാണ് ഈ സഹകരണത്തിലൂടെ ലഭിക്കുന്നതെന്ന് ടിസിഎസ്  ബിഎഫ്എസ്ഐ അമേരിക്കാസ് പ്രസിഡന്‍റ് സുഷീല്‍ വാസുദേവന്‍ പറഞ്ഞു.  മാനുഷിക വൈദഗ്ദ്ധ്യവും നിര്‍മിത ബുദ്ധി ഏജന്‍റുകളേയും സംയോജിപ്പിച്ച് പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ രംഗത്തെ തങ്ങളുടെ വൈദഗ്ദ്ധ്യവും ഉപഭോക്തൃ സേവനങ്ങള്‍ക്കുള്ള മികച്ച സംവിധാനങ്ങളും ഏറെ ഗുണമാകും. വ്യക്തിഗത സേവനങ്ങളും മെച്ചപ്പെട്ട സുരക്ഷയും എല്ലാം സംയോജിപ്പിച്ചു നല്‍കുന്ന ഈ പങ്കാളിത്തം ബാങ്കിങ് സാമ്പത്തിക സേവന രംഗത്തെ ഭാവിക്ക് ഉതകുന്ന സാങ്കേതികവിദ്യകളാവും അവതരിപ്പിക്കുകയെന്നും  അദ്ദേഹം പരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *