എ.ഐ. പവേഡ് സ്മാർട്ട് വാച്ച് മൈൻഡുമായി ഫാസ്റ്റ്ട്രാക്ക്


എഐഅധിഷ്‌ഠിത വാച്ച്‌ഫേസുകൾഎഐ സേർച്ച്വോയ്‌സ് കമാൻഡ് എന്നിവയ്‌ക്കൊപ്പം ഒട്ടേറെ പുതുമകള്‍  മൈൻഡ് എഐ സ്‌മാർട്ട് വാച്ചിനൊപ്പം

കൊച്ചിമുൻനിര യൂത്ത് സ്‌മാർട്ട് വാച്ച് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക്നിർമ്മിത ബുദ്ധിയിൽ തൽപരരായ ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌ത എഐ പവേർഡ് സ്‌മാർട്ട് വാച്ചായ ഫാസ്റ്റ്ട്രാക്ക് മൈൻഡ് വിപണിയിലിറക്കി.

എഐ-എനേബിള്‍ഡ് പേഴ്‌സണലൈസേഷൻസന്ദർഭോചിത ഓർമ്മപ്പെടുത്തലുകൾ, ഉപയോക്താവിന്‍റെ വ്യക്തിത്വംമാനസികാവസ്ഥഭാവന എന്നിവ പ്രതിഫലിപ്പിക്കുന്ന അനന്തമായ വാച്ച്‌ഫേസുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് മൈൻഡ് സ്‌മാർട്ട് വാച്ച് എത്തുന്നത്. ആധുനിക നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയും സമ്പൂർണ്ണ ആരോഗ്യ-ഫിറ്റ്നസ് സ്യൂട്ടും സംയോജിപ്പിച്ചാണ് ഫാസ്റ്റ്ട്രാക്ക് ഇത് രൂപകല്‌പന ചെയ്‌തിരിക്കുന്നത്.

എഡ്‌ജ്-ടു-എഡ്‌ജ് വ്യക്തതയ്ക്കായി 4.9 സെന്‍റീമീറ്റർ കേർവ്‌ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫാസ്റ്റ്ട്രാക്ക് മൈൻഡിന് നൽകിയിരിക്കുന്നത്.  ഉപയോക്താവിന്‍റെ മാനസികാവസ്ഥയും ഭാവനയും പ്രതിഫലിപ്പിക്കുന്ന എഐഅധിഷ്‌ഠിത വാച്ച്‌ഫേസുകൾ, വോയ്‌സ്-എനേബിള്‍ഡ് അസിസ്‌റ്റൻസ്വേഗതയേറിയ യുഎസ്ബി-സി ചാർജിംഗ്ആൻഡ്രോയിഡ്-ഐഒഎസ് കോമ്പാറ്റബിലിറ്റിഐപി68 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയാണ് ഫാസ്റ്റ്ട്രാക്ക് മൈൻഡിന്‍റെ പ്രധാന സവിശേഷതകൾ. കൂടാതെ ഹൃദയമിടിപ്പ്രക്തത്തിലെ ഒക്‌സിജന്‍റെ നിലസ്ലീപ് ഇൻസൈറ്റ്‌സ്വിമെൻസ് സൈക്കിൾ ട്രാക്കിംഗ് എന്നിവക്കൊപ്പം നൂറിലധികം സ്‌പോർട്‌സ് മോഡുകളും ലഭ്യമാക്കുന്ന പൂർണ്ണ ആരോഗ്യ-ഫിറ്റ്‌നസ് സ്യൂട്ടും ഫാസ്റ്റ്ട്രാക്ക് മൈൻഡിലുണ്ട്.

സ്‌മാർട്ട് വാച്ചുകൾക്കായുള്ള ഞങ്ങളുടെ ഉത്പന്ന നവീകരണ തന്ത്രം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ മനസ്സും സാങ്കേതിക മേഖലയിലെ ചലനാത്മകമായ സംഭവവികാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണെന്നും ഫാസ്റ്റ്ട്രാക്കിന്‍റെ ഏറ്റവും പുതിയ ഫാസ്റ്റ്ട്രാക്ക് സ്‌മാർട്ട് വാച്ചായ മൈൻഡ് ഇവ രണ്ടിന്‍റെയും സംയോജനമാണെന്നും  ടൈറ്റൻ വെയറബിൾ ഡിവിഷൻ ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസർ സീനിവാസൻ കെ പറഞ്ഞു. ഇന്നത്തെ ഉപഭോക്താക്കൾ എഐ ഉപയോഗത്തിൽ താൽപര്യമുള്ളവരാണ്. ജോലിവിനോദംആരോഗ്യപരമായ ആവശ്യങ്ങൾ എന്നിവയ്ക്കായി അതിന്‍റെ അനന്തമായ സാധ്യതകൾ അവർ പ്രയോജനപ്പെടുത്തുന്നു. നിരവധി എഐ സവിശേഷതകളോടെയെത്തുന്ന ഫാസ്റ്റ്ട്രാക്ക് മൈൻഡ് പല ജോലികളും ലളിതമാക്കുന്നതിനൊപ്പം ആത്മ പ്രകാശനത്തിന് അതിരില്ലാത്ത സാധ്യതകള്‍ നൽകുന്ന ഒരു ഉപകരണം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

3,999 രൂപ വിലയുള്ള ഫാസ്റ്റ്ട്രാക്ക് മൈൻഡ് ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകൾടൈറ്റൻ വേൾഡ് ഔട്ട്ലെറ്റുകൾപ്രമുഖ വാച്ച്-മൊബൈൽ ഫോൺ ഡീലർമാർ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾwww.fastrack.in എന്നിവിടങ്ങളിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *