ചെന്നൈ: ചൈനയെ മറികടന്ന് ഇന്ത്യയും അതിവേഗ ട്രെയിൻ നിർമ്മാണത്തിൽ മുന്നേറുന്നു. നിലവിൽ ചൈനയിലെ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 350 കിലോമീറ്ററാണ്. എന്നാൽ, ഇന്ത്യയിൽ നിർമ്മിക്കുന്ന പുതിയ ട്രെയിനുകൾക്ക് 250 കിലോമീറ്ററിൽ അധികം വേഗത കൈവരിക്കാൻ സാധിക്കും.
വന്ദേ ഭാരത് ട്രെയിനുകളുടെ പിൻഗാമിയായാണ് ഈ പുതിയ ട്രെയിൻ എത്തുന്നത്. ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിലാണ് ഇന്ത്യൻ ട്രെയിൻ നിർമ്മിക്കുന്നത്. നിലവിൽ വന്ദേ ഭാരത് ട്രെയിനുകൾക്ക് പരമാവധി 220 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ പുതിയ ട്രെയിനുകൾ നിർമ്മിക്കുന്നത്. ഇവിടെയാണ് വന്ദേ ഭാരത് ട്രെയിനുകളും നിർമ്മിക്കുന്നത്.
ഇന്ത്യയിലെ എല്ലാ ട്രെയിനുകളെയും വേഗതയിൽ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ട്രെയിൻ വടക്ക്, തെക്ക്, കിഴക്ക് ഇടനാഴികളിലൂടെ സഞ്ചരിക്കും.
ആഗോളതലത്തിൽ 250 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ട്രെയിനുകളെയാണ് ഹൈ-സ്പീഡ് ട്രെയിനുകൾ എന്ന് വിളിക്കുന്നത്.
ഇന്ത്യയിൽ നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന അഹമ്മദാബാദ്-മുംബൈ പാതയിൽ സർവീസ് നടത്താൻ ഷിൻകാന്‍സെൻ ഇ5 സീരീസ് ബുള്ളറ്റ് ട്രെയിനുകളാണ് ഉപയോഗിക്കുന്നത്. ഈ ട്രെയിനുകൾക്ക് 320 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും.
അതിവേഗ ട്രെയിൻ നിർമ്മാണത്തിൽ ചൈനയാണ് ലോകത്ത് മുന്നിൽ. 450 കിലോമീറ്ററിന് മുകളിൽ വേഗതയുള്ള ട്രെയിൻ ചൈന വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിലവിൽ പ്രവർത്തനക്ഷമമായ അതിവേഗ റെയിൽ പാതകളൊന്നുമില്ല. എന്നാൽ, നിർമ്മാണത്തിലിരിക്കുന്ന എട്ട് പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഗതിമാൻ എക്സ്പ്രസ്, റാണി കമലാപതി (ഹബീബ്ഗഞ്ച്)-ഹസ്രത്ത് നിസാമുദ്ദീൻ വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ.