1951 ഒക്‌ടോബർ 25നായിരുന്നു തെരഞ്ഞെടുപ്പിന്റെ ചുമതല, 17 ദിവസങ്ങളിലായാണ് പോളിങ് നടന്നത്. നാലു മാസത്തെ ഇടവേളയിലായിരുന്നു ഈ 17 ദിവസങ്ങൾ!
വോട്ടർ പട്ടിക തയാറാക്കുകയായിരുന്നു ആദ്യ പടി. വോട്ടിന് അർഹമായ എല്ലാവരുടെയും പേര് പട്ടികയിൽ വേണമെന്ന് സർക്കാരും കമ്മിഷനും തീരുമാനിച്ചു. പക്ഷേ, അന്നത്തെ ഇന്ത്യയിൽ അതത്ര എളുപ്പമായിരുന്നില്ല. കാരണം ഉത്തരേന്ത്യയിലെ പല സ്ത്രീകളും അപരിചിതരോട് തങ്ങളുടെ പേരുകൾ വെളിപ്പെടുത്താൻ മടിച്ചു. അവിടെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന പല വനിതകൾക്കും പക്ഷേ, പേരുണ്ടായിരുന്നില്ല! -എ യുടെ അമ്മ, ബി യുടെ ഭാര്യ എന്നൊക്കെയായിരുന്നു അവരുടെ വിവരങ്ങൾ ചേർത്തിരുന്നത്.
ഇവരെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളൊക്കെ പാളിയതേയുള്ളൂ.