മിഅ ബൈ തനിഷ്‌കിന്‍റെ ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവൽ

കൊച്ചി:മുൻനിര ഫൈൻ ജ്വല്ലറി ബ്രാൻഡുകളിലൊന്നായ മിഅ ബൈ തനിഷ്‌ക്വിവാഹ സീസണിന്‍റെയും ബിരുദദാന ആഘോഷങ്ങളുടെയും ഭാഗമായി, ‘ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവൽ‘ പ്രഖ്യാപിച്ചു. ഈ പരിമിതകാല ഓഫർ ഉപഭോക്താക്കൾക്ക് ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയിൽ 20 ശതമാനം കിഴിവ് നൽകുന്നു. ജീവിതത്തിലെ നാഴികക്കല്ലുകൾക്ക് വിലയേറിയ സമ്മാനങ്ങള്‍ നൽകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവൽ.

14 കാരറ്റും 18 കാരറ്റും ഉള്ള സ്വർണത്തിൽ നിർമ്മിച്ചതും സർട്ടിഫൈഡ് നാചുറൽ ഡയമണ്ടുകൾ കൊണ്ട് അലങ്കരിച്ചതുമാണ് മിഅ ബൈ തനിഷ്‌കിന്‍റെ വൈവിധ്യമാർന്ന ആഭരണ ശേഖരങ്ങൾ. നൂതന ഡിസൈനുകളിലുള്ള ഇയർകഫുകൾപെൻഡന്‍റുകളായും ഉപയോഗിക്കാവുന്ന ബ്രൂച്ചുകൾഭാരം കുറഞ്ഞ കമ്മലുകൾസ്റ്റാക്ക് ചെയ്യാവുന്ന ബ്രേസ്‌ലെറ്റുകൾട്രെൻഡി സുയി-ധാഗകൾമോതിരങ്ങള്‍ തുടങ്ങിയവ മിഅയുടെ ആഭരണ ശേഖരത്തിലുള്‍പ്പെടുന്നു.

ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള ഈ ഓഫർ എല്ലാ മിഅ ബൈ തനിഷ്‌ക് സ്റ്റോറുകളിലും www.miabytanishq.com എന്ന വെബ്‌സൈറ്റിലും ജൂൺ 8 വരെ  ലഭ്യമാണ്.

വിവാഹ സീസൺ ആരംഭിച്ചതോടെസമ്മാനങ്ങൾ നൽകുന്നതിന് ഉചിതമായ  തിരഞ്ഞെടുത്ത ആഭരണങ്ങളുടെ ഒരു നിരയാണ് മിഅ അവതരിപ്പിക്കുന്നത്.  വിവാഹദിനത്തിൽ വധുവിനെ ആദരിക്കുന്നതിനും വധുവിന്‍റെ തൊഴിമാർക്കായുള്ള ആഭരണങ്ങളായും ദമ്പതികളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നൽകാനുമെല്ലാം അനുയോജ്യമാണ് മിഅയുടെ സമകാലികവും കാലാതീതവുമായ ഡിസൈനുകൾ.

വിദ്യാർത്ഥികൾ ബിരുദം നേടി ജീവിതത്തിലെ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുന്ന സമയത്തു കൂടിയാണ് ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവൽ എത്തുന്നത്. അക്കാദമിക് നേട്ടങ്ങൾക്കൊപ്പം ഭാവിയിലെ പ്രതീക്ഷകളെയും  അടയാളപ്പെടുത്തുന്ന മനോഹരമായ മിഅ ആഭരണം സമ്മാനിക്കാനുള്ള അവസരമാണിത്.

Leave a Reply

Your email address will not be published. Required fields are marked *