മൂന്ന് പുതിയ ഫണ്ടുകളുമായി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്


കൊച്ചി: ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളും ആഗോള തലത്തിലെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളും പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്ന മൂന്നു പുതിയ ഫണ്ടുകള്‍ ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു.  ഇവയ്ക്കൊപ്പം ടാറ്റാ എഐഎയുടെ യൂണിറ്റ് ലിങ്ക് ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെയുള്ള ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. 

ടാറ്റ എഐഎ ലാർജ് മിഡ് ക്യാപ് ഇന്നൊവേഷൻ ഫണ്ട്, ടാറ്റ എഐഎ ലാർജ് മിഡ് ക്യാപ് ഇന്നൊവേഷൻ പെൻഷൻ ഫണ്ട്, ടാറ്റ എഐഎ ഗ്ലോബൽ എഐ ആന്‍റ് ടെക്നോളജി ലീഡേഴ്‌സ് ഫണ്ട് എന്നിവയാണ് പുതിയ ഫണ്ടുകള്‍. ഇന്ത്യയിലെ നവീന ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള മേഖലകളിലെയും ആഗോള സാങ്കേതികവിദ്യാ രംഗത്തേയും അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഇവ.

മാര്‍ച്ച് 24-ന് ആരംഭിച്ച ന്യൂഫണ്ട് ഓഫര്‍ മാര്‍ച്ച് 31 വരെ തുടരും. ആഭ്യന്തര ഫണ്ടുകള്‍ക്ക് പത്തു രൂപയും ആഗോള ഫണ്ടിന് പത്തു ഡോളറും എന്ന എന്‍എവിയിലാവും യൂണിറ്റുകള്‍ വിതരണം ചെയ്യുക.

പുതുമകള്‍ ഇന്ത്യയിലും ആഗോള തലത്തിലും സമ്പദ്ഘടനകള്‍ക്കു പുതിയ രൂപം നല്‍കുകയാണെന്ന് ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ ഹര്‍ഷദ് പാട്ടീല്‍ പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന  മേഖലകളില്‍ നിക്ഷേപിക്കാനും അതോടൊപ്പം ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ നേട്ടങ്ങള്‍ നേടാനുമാണ് ഈ പദ്ധതികള്‍ അവതരിപ്പിക്കുന്നതിലൂടെ പോളിസി ഉടമകള്‍ക്ക് തങ്ങള്‍ അവസരം നല്‍കുന്നത്. സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ നിക്ഷേപകർക്ക് ലഭിക്കുന്ന മികച്ച അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകുന്ന ഇന്ത്യയിലെ ലാർജ്, മിഡ് ക്യാപ് കമ്പനികളിലാണ് ടാറ്റ എഐഎ ലാർജ് മിഡ് ക്യാപ് ഇന്നൊവേഷൻ ഫണ്ട് നിക്ഷേപം നടത്തുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച മൂലധന വളർച്ച ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണിത്.

റിട്ടയര്‍മെന്‍റ് പ്ലാനിങ് നടത്തുന്നവര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ടാറ്റ എഐഎ ലാർജ് മിഡ് ക്യാപ് ഇന്നൊവേഷൻ പെൻഷൻ ഫണ്ട് രൂപകല്‍പന ചെയ്തിട്ടുള്ളത്. പുതുമകള്‍ തേടുന്ന ഇന്ത്യന്‍ കമ്പനികളുടെ നേട്ടം പ്രയോജനപ്പെടുത്തുന്നതിന് ഒപ്പം മികച്ച പെന്‍ഷന്‍ പദ്ധതിയിലൂടെ ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കാന്‍ ഇതു സഹായകമാകും. ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും ദീര്‍ഘകാല ഓഹരി വളര്‍ച്ചയും സംയോജിപ്പിക്കുന്നതാണ് പദ്ധതി. 

ഇന്ത്യയുടെ ആഭ്യന്തര മുന്നേറ്റങ്ങള്‍ക്ക് ഒപ്പം ആഗോള തലത്തിലെ നേട്ടങ്ങളും സ്വന്തമാക്കാന്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നതാണ് ടാറ്റാ എഐഎ ഗ്ലോബല്‍ എഐ ആന്‍റ് ടെക്നോളജി ലീഡേഴ്‌സ് ഫണ്ട്. നിര്‍മിത ബുദ്ധി, സെമികണ്ടക്ടര്‍ മേഖലകളിലെ പുതുമകളിലാണ് ഇതു ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ മേഖലകളിലെ ആഗോള മുന്‍നിരക്കാരെ ഈ പദ്ധതി പിന്തുടരും.

Leave a Reply

Your email address will not be published. Required fields are marked *