കാൻഡിയറിന്‍റെ പുതിയ ബ്രാൻഡ് അംബാസഡറായി സ്‌മൃതി മന്ദാന


ഷാരൂഖ് ഖാനൊപ്പം ബ്രാൻഡിന്‍റെ മുഖമായി ഇനി സ്‌മൃതിയും

കൊച്ചി: കല്യാൺ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈൽ ജൂവലറി ബ്രാൻഡായ കാൻഡിയർ, പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാനയെ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ബ്രാൻഡിന്‍റെ മുഖമായി ഷാരൂഖ് ഖാനൊപ്പം ചേരുന്ന സ്‌മൃതിയുടെ സാന്നിധ്യം, ആധുനിക ഇന്ത്യയിലെ യുവ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള കാൻഡിയറിന്‍റെ യാത്രയിലെ സുപ്രധാനമായ കാൽവെപ്പാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ സ്‌മൃതി, തന്‍റെ നേട്ടങ്ങളിലൂടെയും സ്ഥിരതയിലൂടെയും ആത്മാർത്ഥതയിലൂടെയും പ്രേക്ഷകരുമായി ശക്തമായൊരു ബന്ധം കെട്ടിപ്പടുത്തിട്ടുണ്ട്. രാജ്യത്തുടനീളം വനിതാ ക്രിക്കറ്റിന് ജനപ്രീതിയും ശ്രദ്ധയും ഏറിവരുന്ന ഈ സാഹചര്യത്തിൽ, സ്‌മൃതിയുമായുള്ള കാന്‍ഡിയറിന്‍റെ  സഹകരണം ബ്രാൻഡിന്‍റെ പുതിയ കാഴ്‌ചപ്പാടിനെ പ്രതിഫലിപ്പിക്കും. ആഭരണങ്ങളെ കേവലം വിശേഷാവസരങ്ങളിൽ മാത്രം ധരിക്കാനുള്ള ഒന്നായല്ല, മറിച്ച് ദൈനംദിന ജീവിതത്തിന്‍റെ സ്വാഭാവിക ഭാഗമായി കാണുന്ന ഉപഭോക്താക്കളിലാണ് ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സ്‌മൃതി മന്ദാനയുടെ സ്വാധീനം ക്രിക്കറ്റ് മൈതാനത്തിനും അപ്പുറമാണെന്നും ലക്ഷ്യബോധം, ആത്മാർത്ഥത, ആത്മവിശ്വാസം എന്നിവയ്ക്ക് വില കല്‌പിക്കുന്ന തലമുറയെയാണ് അവര്‍ പ്രതിനിധീകരിക്കുന്നതെന്നും കാൻഡിയർ ഡയറക്‌ടർ രമേഷ് കല്യാണരാമന്‍ പറഞ്ഞു. നേട്ടങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും ദശലക്ഷക്കണക്കിന്‍ ആളുകള്‍ക്ക് അവര്‍ പ്രചോദനമായി മാറിയിരിക്കുന്നു. ഷാരൂഖ് ഖാനൊപ്പം കാന്‍ഡിയറിന്‍റെ  മുഖമായി സ്‌മൃതിയേയും സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തെയും ഉപഭോക്താക്കള്‍ തങ്ങളെത്തന്നെ പ്രകടിപ്പിക്കുന്ന വ്യത്യസ്‌ത രീതികളെയുമാണ് ഇരുവരും പ്രതിഫലിപ്പിക്കുന്നത്. കാൻഡിയർ ഒരു ലൈഫ്സ്റ്റൈൽ ആഭരണ ബ്രാൻഡായി വളർന്നു കൊണ്ടിരിക്കുമ്പോള്‍, സ്‌മൃതിയുമായുള്ള ഈ സഹകരണം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച്, ദൈനംദിന വസ്ത്രധാരണത്തിന്‍റെ ഭാഗമായ ആഭരണങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ടാണ് കാൻഡിയർ ആഭരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രവൃത്തിദിനങ്ങള്‍, വാരാന്ത്യങ്ങള്‍, ആഘോഷങ്ങള്‍, ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍ എന്നിവയിലെല്ലാം ഒരുപോലെ ഇണങ്ങുന്ന തരത്തിലുള്ള സമകാലിക ആഭരണ രൂപകല്‌പനകളാണ് കാൻഡിയറിന്‍റേത്. ഇത് ഉപഭോക്താക്കള്‍ക്ക്  എപ്പോഴും കൂടുതൽ എളുപ്പത്തിലും അർത്ഥവത്തായും ആഭരണങ്ങള്‍ ധരിക്കാന്‍ അവസരമൊരുക്കുന്നു.

ഇന്നത്തെ ഉപഭോക്താക്കളുടെ സ്റ്റൈൽ സങ്കല്പ്പങ്ങളെ കൃത്യമായി മനസിലാക്കുന്ന കാൻഡിയറുമായി സഹകരിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സ്‌മൃതി മന്ദാന പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം, ആഭരണങ്ങള്‍ പ്രത്യേക അവസരങ്ങളിൽ മാത്രം ധരിക്കാനുള്ളതല്ല. ഞാൻ എല്ലാ ദിവസവും ധരിക്കുന്ന ഒന്നാണത്. അത് എന്‍റെ വ്യക്തിഗത ശൈലിയുടെ ഭാഗമാണ്. പലപ്പോഴും എന്നെ ഞാനായി തോന്നിപ്പിക്കുന്ന ഒന്നാണ് അത്. കാന്‍ഡിയറിന്‍റെ  ആധുനിക രൂപകല്‌പനകള്‍ എന്‍റെ ചിന്താഗതിക്ക് ഏറ്റവും അനുയോജ്യമായതാണ്.  ഈ യാത്രയുടെ ഭാഗമാകാനും ബ്രാൻഡിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി കൂടുതൽ പേരിലേയ്ക്ക് എത്തിച്ചേരാനും ആഗ്രഹിക്കുന്നുവെന്നും സ്‌മൃതി പറഞ്ഞു.

ഇന്ത്യയിലുടനീളം 130-ലധികം റീട്ടെയിൽ സ്റ്റോറുകളും അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാന്നിധ്യവുമുള്ള കാൻഡിയർ, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലൈഫ്‌സ്റ്റൈൽ ജൂവലറി വിഭാഗത്തിന് പുതിയ രൂപം നൽകുന്നത് തുടരുകയാണ്. ബ്രാൻഡിന്‍റെ ഓമ്‌നി ചാനൽ രീതി വഴി ഉപഭോക്താക്കള്‍ക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും സ്റ്റോറുകളിലൂടെയും തടസമില്ലാത്ത ഷോപ്പിംഗ് അനുഭവം സ്വന്തമാക്കാം. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ വിശ്വസനീയമായ പാരമ്പര്യത്തിന്‍റെ പിൻബലത്തോടെ, മികച്ച കരകൗശലവിദ്യയും സമകാലിക ഡിസൈനുകളും സംയോജിപ്പിച്ചുകൊണ്ട്, ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറുന്ന ആഭരണങ്ങളാണ് കാൻഡിയർ നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *