കൊച്ചി: ടൈറ്റൻ കമ്പനി ലിമിറ്റഡിന്‍റെ ഹീലിയോസ് ലക്‌സ് ജർമ്മൻ സ്വതന്ത്ര വാച്ച് നിർമ്മാതാക്കളായ അലക്‌സാണ്ടർ ഷോറോഖോഫുമായുള്ള തങ്ങളുടെ എക്സ്ക്ലൂസീവ് സഹകരണം പ്രഖ്യാപിച്ചു. മെക്കാനിക്കൽ കരകൗശല മികവിനൊപ്പം അവന്‍റ്-ഗാർഡ് കലാ ശൈലിയിൽ രൂപകല്‌പന ചെയ്ച ലിമിറ്റഡ് എഡിഷൻ വാച്ചുകൾക്ക് അന്താരാഷ്ട്രതലത്തിൽ പ്രശസ്‌തമാണ് അലക്‌സാണ്ടർ ഷോറോഖോഫ്.
ഹീലിയോസ് ലക്‌സിലൂടെ 16 ലിമിറ്റഡ് എഡിഷൻ വാച്ചുകളാണ് അലക്‌സാണ്ടർ ഷോറോഖോഫ് അവതരിപ്പിക്കുന്നത് ഇതിൽ അവന്‍റ്-ഗാർഡ് ശൈലിയിലുള്ളതും വിന്‍റേജ് മോഡലുകളും സങ്കീർണ്ണമായ സാങ്കേതികതയുള്ളവയും ഉൾപ്പെടുന്നു. കാൻഡി അവന്‍റ്-ഗാർഡ് 2, വിന്‍റർ, സിക്‌സ്റ്റിത്രീ, നെവ ബ്രൗൺ, നെവ ക്രോണോ, ഫുൾ കലണ്ടർ കാഡമോമോ, ഷാർ, സ്വാൻ ലേക്ക് അലാം, ലക്കി 8, ക്രേസി ഐസ് ക്രോണോ, ഫ്ലെൻസി, ഹാപ്പി സെക്കൻഡ്, ഇമോഷൻ ഡ്യൂ എന്നിവയുൾപ്പെടെയുള്ള മോഡലുകള്‍ ലഭ്യമാണ്.
ഓട്ടോമാറ്റിക്, ഹാൻഡ്-വൗണ്ട്, ക്രോണോഗ്രാഫ് മൂവ്‌മെന്‍റുകൾ ഉള്ള ഈ വാച്ചുകളിൽ കൈകൊണ്ട് ചെയ്‌ത കൊത്തുപണികളും മികച്ച ഫിനിഷിംഗുമാണുള്ളത്. ഇവയിൽ മിക്ക വാച്ചുകളും ലോകമെമ്പാടുമായി 30 മുതൽ 100 എണ്ണം വരെ മാത്രമേ ലഭ്യമാകൂ. കൈകൊണ്ട് നിർമ്മിച്ച ഓരോ വാച്ചും പ്രത്യേകം നമ്പർ നൽകിയവയാണ്.
അലക്‌സാണ്ടർ ഷോറോഖോഫ് വാച്ച് ശേഖരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ‘കാൻഡി അവന്‍റ്-ഗാർഡ് 2’ എന്ന പേരിലുള്ള വാച്ചാണ്. പ്രശസ്ത ചിത്രകാരൻ വാസിലി കാൻഡിൻസ്‌കിയുടെ അമൂർത്ത സൃഷ്‌ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ വാച്ചുകള്‍ 100 എണ്ണം മാത്രമാണ് ലോകത്തെമ്പാടുമായി ലഭ്യമായുള്ളത്. ബ്രാൻഡിന്‍റെ കലാപരമായ സവിശേഷതകൾ പ്രതിഫലിപ്പിക്കുന്ന ജ്യാമിതീയ ഡയലും തിളക്കമുള്ള നിറങ്ങളും ഇതിന്‍റെ പ്രത്യേകതയാണ്.
ഇന്നത്തെ ഇന്ത്യൻ ലക്ഷ്വറി ഉപഭോക്താക്കൾ വ്യക്തമായ സർഗ്ഗാത്മകതയും കഥയുമുള്ള ബ്രാൻഡുകളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുകയാണെന്നും സ്വതന്ത്ര വാച്ച് നിർമ്മാതാക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം ആഫ്റ്റർ സെയിൽസ് സർവീസ് നിലവാരം മെച്ചപ്പെടുത്തിയുമാണ് ഞങ്ങൾ ഈ മാറ്റത്തോട് പ്രതികരിക്കുന്നതെന്നും ടൈറ്റൻ കമ്പനി ലിമിറ്റഡ് വാച്ചസ് വിഭാഗം വിപി ആന്‍റ് സിഎസ്എംഒ രാഹുൽ ശുക്ല പറഞ്ഞു. അലക്‌സാണ്ടർ ഷോറോഖോഫ് ബ്രാൻഡിന്‍റെ ഇന്ത്യയിലേക്കുള്ള പ്രവേശനം ഹീലിയോസ് ലക്‌സിലൂടെ മികച്ച ആഗോള ബ്രാൻഡുകളെ എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. സ്വതന്ത്ര ബ്രാൻഡുകൾക്ക് ലഭിക്കുന്ന വർദ്ധിച്ചുവരുന്ന പിന്തുണ കണക്കിലെടുത്ത്, വരുന്ന സാമ്പത്തിക വർഷത്തിൽ മെട്രോ നഗരങ്ങളിലും തിരഞ്ഞെടുത്ത നഗരങ്ങളിലുമായി 45 ഹീലിയോസ് ലക്‌സ് ബോട്ടിക് സ്റ്റോറുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഞങ്ങളെ സംബന്ധിച്ചിടത്തോളം ആവേശകരമായ ഒരു പുതിയ അധ്യായമാണെന്ന് അലക്‌സാണ്ടർ ഷോറോഖോഫ് ഉറൻമാനുഫാക്‌ചർ ജിഎംബിഎച്ചിന്‍റെ സിഇഒ അലക്‌സാണ്ടർ ഷോറോഖോഫ് പറഞ്ഞു. ഞങ്ങൾ പരിമിതമായ എണ്ണം വാച്ചുകൾ മാത്രമേ നിർമ്മിക്കാറുള്ളൂ. ഇന്ത്യയെപ്പോലെ അതിവേഗം വളരുന്ന ഒരു ലക്ഷ്വറി വിപണിയിൽ ഈ അപൂർവ്വ സൃഷ്ടികൾ അവതരിപ്പിക്കുന്നത് ആവേശകരമാണ്. സംസ്‌കാരത്തിനും വ്യക്തിത്വത്തിനും മെക്കാനിക്കൽ മികവിനും മൂല്യം നൽകുന്ന ഒരു രാജ്യത്തേക്ക് ഹീലിയോസ് ലക്‌സിലൂടെ ഞങ്ങളുടെ നിർമ്മാണശാലയെ പരിചയപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 18 മാസത്തിനിടെ 5 എക്സ്ക്ലൂസീവ് ബ്രാൻഡുകളും 7 മറ്റ് അന്താരാഷ്ട്ര ബ്രാൻഡുകളും ഇന്ത്യയിൽ അവതരിപ്പിച്ച ഹീലിയോസ് ലക്‌സ് രാജ്യത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ആഗോള വാച്ച് നിർമ്മാതാക്കള്‍ക്ക് തന്ത്രപരമായ കവാടമായി മാറിയിരിക്കുകയാണ്. ഓരോ ബ്രാൻഡിനും അവയുടെ തനിമയോടെ സ്വയം അവതരിപ്പിക്കാൻ അവസരം നൽകുന്നതിലൂടെ, ഹീലിയോസ് ലക്‌സ് ഉയർന്ന മൂല്യമുള്ള റീട്ടെയിൽ വിൽപന വർദ്ധിപ്പിക്കുകയും സവിശേഷമായ മെക്കാനിക്കൽ വാച്ച് നിർമ്മാണ രീതികൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
