ഇന്‍വെസ്കോ മ്യൂച്വല്‍ ഫണ്ട് രണ്ട് ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ ഫണ്ടുകള്‍ അവതരിപ്പിച്ചു


കൊച്ചി: രാജ്യത്തിന്‍റെ അടിസ്ഥാന ഓഹരി മേഖലയിലും ബാങ്കിങ് മേഖലയിലും പാസീവ് നിക്ഷേപങ്ങള്‍ക്ക് അവസരം നല്‍കുന്ന രണ്ട് ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഇന്‍വെസ്കോ മ്യൂച്വല്‍ ഫണ്ട് തുടക്കം കുറിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് സൂചികയെ പിന്തുടരുന്ന ഇന്‍വെസ്കോ ഇന്ത്യ ബിഎസ്ഇ സെന്‍സെക്‌സ് ഇന്‍ഡക്‌സ് ഫണ്ട്, നിഫ്റ്റി ബാങ്ക് സൂചികയെ പിന്തുടരുന്ന ഇന്‍വെസ്കോ ഇന്ത്യ നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സ് ഫണ്ട് എന്നിവയാണ് പുതുതായി അവതരിപ്പിച്ചത്.

പുതിയ ഫണ്ട് ഓഫര്‍ മെയ് ഏഴു വരെ തുടരും. ഈ കാലയളവില്‍ ഇരു പദ്ധതികളിലും കുറഞ്ഞത് 100 രൂപയാണ് കുറഞ്ഞ ഒറ്റത്തവണ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. എസ്ഐപി രീതിയിലെ നിക്ഷേപങ്ങളില്‍ ഡിജിറ്റല്‍ രീതികളില്‍ മാത്രമായുള്ള പ്രതിദിന നിക്ഷേപങ്ങളില്‍ കുറഞ്ഞ നിക്ഷേപം ഇരുപതു രൂപയാണ്. പ്രതിവാരപ്രതിമാസ  രീതികളില്‍ 100 രൂപയും ത്രൈമാസ രീതിയില്‍ 300 രൂപയുമാണ് കുറഞ്ഞ നിക്ഷേപം. ഇവയിലെല്ലാം തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. നിക്ഷേപകരില്‍ നിന്ന് എക്‌സിറ്റ് ലോഡ് ഈടാക്കില്ല.

ബിഎസ്ഇ സെന്‍സെക്‌സ് സൂചികയെ പിന്തുടരുന്ന ഇന്‍വെസ്കോ ഇന്ത്യ ബിഎസ്ഇ സെന്‍സെക്‌സ് ഇന്‍ഡക്‌സ് ഫണ്ട് നിക്ഷേപകര്‍ക്ക് ഓഹരി, ഓഹരി അനുബന്ധ മേഖലകളില്‍ പാസീവ് നിക്ഷേപങ്ങള്‍ക്ക് അവസരം നല്‍കും.  ഇന്ത്യയില്‍ ഏറ്റവും വിപുലമായി പിന്തുടരപ്പെടുന്ന സൂചികയായ ബിഎസ്ഇ സെന്‍സെക്‌സ് രാജ്യത്തെ ഏറ്റവും വലുതും ലാഭക്ഷമവും വ്യവസായ മേഖലകളിലെ മുന്‍നിരക്കാരുമായ 30 കമ്പനികളെയാണ് പ്രതിനിധീകരിക്കുന്നത്.

നിഫ്റ്റി ബാങ്ക് സൂചികയെ പിന്തുടർന്ന് ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലും നിക്ഷേപിക്കാനാണ് ഇന്‍വെസ്കോ ഇന്ത്യ നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സ് ഫണ്ട് അവസരം നല്‍കുന്നത്. പൊതുസ്വകാര്യ മേഖലകളിലായുള്ള രാജ്യത്തെ മുന്‍നിര ബാങ്കിങ് സ്ഥാപനങ്ങളാണ് നിഫ്റ്റി ബാങ്ക് സൂചികയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *