ഇത്തവണ ഏഴു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനു കാരണമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞത് ഇന്ത്യയുടെ വൈപുല്യമാണ്. കാടും, പുഴകളും, മരുഭൂമിയും, മഞ്ഞു മലകളും എല്ലാം നിറഞ്ഞ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് അത്ര എളുപ്പമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതും ഇത്രയും സാങ്കേതികവിദ്യ വളർന്ന കാലത്ത്. അപ്പോൾ 73 വർഷം മുൻപ് കമ്മിഷൻ അനുഭവിച്ച പ്രതിബന്ധങ്ങൾ എന്തൊക്കെയാകുമെന്ന് ഓർക്കുക. ഭൂപ്രകൃതി മാത്രമല്ല, ഗതാഗത സൗകര്യവും പണ ലഭ്യതയും ജനങ്ങളെ ബോധവൽകരിക്കുന്നതും… എല്ലാം പ്രശ്‌നമായിരുന്നു. സുകുമാർ സെൻ ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ. ശൂന്യതയിൽ നിന്ന് ആദ്യ തെരഞ്ഞെടുപ്പ് നടത്തിയ സുകുമാർ സെൻ ശരിക്കും ഹീറോ ആയിരുന്നു.
1951 ഒക്‌ടോബർ 25നായിരുന്നു തെരഞ്ഞെടുപ്പിന്റെ ചുമതല, 17 ദിവസങ്ങളിലായാണ് പോളിങ് നടന്നത്. നാലു മാസത്തെ ഇടവേളയിലായിരുന്നു ഈ 17 ദിവസങ്ങൾ!