ടിസിഎസ് പിന്തുണയോടെ ഫുള്ളി ഓട്ടോമേറ്റഡ് ഡിസാസ്റ്റർ റിക്കവറിയുമായി ഐസിഐസിഐ ലോംബാര്‍ഡ്

കൊച്ചി: ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊലൂഷനുകൾ എന്നിവയിലെ മുന്‍ നിര ആഗോള കമ്പനി ആയ ടാറ്റാ കൺസൾട്ടൻസി സർവീസസ് ഐസിഐസിഐ ലോംബാർഡിനെ പൂർണ്ണമായും ഓട്ടോമേറ്റഡായ മൾട്ടി-റീജിയൻ ഡിസാസ്റ്റർ റിക്കവറി സ്വിച്ച്ഓവർ നേടാൻ സജ്ജമാക്കി. ഇതോടെ ആമസോൺ വെബ് സർവീസസ് ക്ലൗഡിൽ പൂർണ്ണമായും ഓട്ടോമേറ്റഡ് മൾട്ടി-റീജിയൻ പ്രതിരോധശേഷി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായി ഐസിഐസിഐ ലോംബാർഡ്. അപ്രതീക്ഷിതമായ തടസ്സങ്ങളെ അതിജീവിച്ച് ബിസിനസ് തുടർച്ച ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ നൂതന ഡിസാസ്റ്റർ റിക്കവറി സൊലൂഷൻ സ്വീകരിച്ചിരിക്കുന്നത് ഓട്ടോമേഷൻ-ഫസ്റ്റ്, ഇൻഫ്രാസ്ട്രക്‌ചർ-ആസ്-കോഡ് എന്ന സമീപനമാണ്. ആമസോൺ വെബ് സർവീസസിന്‍റെ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കുറഞ്ഞ ഡൗൺടൈമോടെയും  മനുഷ്യ ഇടപെടല്‍  ഇല്ലാതെ ഓട്ടോമേറ്റഡായി സിസ്റ്റം തകരാതെ സംരക്ഷിക്കുകയാണ് ഇതിലൂടെ. ഞങ്ങളുടെ ഡിജിറ്റൽ ഓപ്പറേറ്റിംഗ് മോഡലിന്‍റെ കാതൽ അതിന്‍റെ പ്രതിരോധശേഷിയാണെന്നും ടിസിഎസിനെ ഞങ്ങളുടെ ടെക്നോളജി പങ്കാളിയായി ഉൾപ്പെടുത്തിയതിനാൽ ഡിസാസ്റ്റർ റിക്കവറി ശേഷിയെ ചടുലമായ ഓട്ടോമേറ്റഡ്, ക്ലൗഡ്-നേറ്റീവ് സജ്ജീകരണമായി മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞുവെന്നും ഐസിഐസിഐ ലോംബാർഡിന്‍റെ ടെക്നോളജി ആൻഡ് ഹെൽത്ത് (അണ്ടർറൈറ്റിംഗ് ആന്‍റ് ക്ലെയിംസ്) ചീഫ് ഗിരീഷ് നായക് പറഞ്ഞു. ഇത് അപ്രതീക്ഷിതമായ ഇൻഫ്രാസ്ട്രക്‌ചർ പ്രശ്നങ്ങളെ നേരിടാനുള്ള ഞങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ ഓട്ടോമേറ്റഡ് ഡിസാസ്റ്റർ റിക്കവറി സൊലൂഷൻ സജ്ജമാക്കുന്നതിന്  ടിസിഎസിന്‍റെ ഇൻഷുറൻസ് മേഖലയിലെ ക്ലൗഡ് വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയതിന് അവരോട് നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

ടിസിഎസ് ഗൂഗിള്‍ ക്ലൗഡുമായി സഹകരിക്കുന്നു

സാമ്പത്തിക സേവന രംഗത്ത് നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തോടെ പുതുമകള്‍ അവതരിപ്പിക്കുന്നതിനായുള്ള കൂട്ടുകെട്ട് കൊച്ചി: ഐടി സേവന, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊലൂഷന്‍സ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ടിസിഎസ് ബംഗലൂരുവിലെ ബാങ്കിങ്, സാമ്പത്തിക സേവന, ഇന്‍ഷൂറന്‍സ്  മേഖലകള്‍ക്കായുള്ള…

ടാറ്റ ക്ലിക്ക് ലക്ഷ്വറിയിൽ സബ്യസാചിയുടെ ഡിജിറ്റൽ ജ്വല്ലറി ബുട്ടിക്

കൊച്ചി:  പ്രമുഖ ലക്ഷ്വറി ലൈഫ്‌സ്റ്റൈൽ പ്ലാറ്റ്‌ഫോമായ ടാറ്റ ക്ലിക്ക് ലക്ഷ്വറി, മുന്‍നിര ലക്ഷ്വറി ബ്രാൻഡായ സബ്യസാചി കൽക്കട്ടയുമായി കൈകോര്‍ത്തു ഡിജിറ്റൽ ജ്വല്ലറി ബുട്ടിക് ആരംഭിക്കുന്നു. സബ്യസാചിയുടെ ആദ്യ ഡിജിറ്റല്‍ ജ്വല്ലറി…

കേരളതീരത്ത്‌ വ്യാപകമായി ആല്‍ഗല്‍ ബ്ലൂം; മത്സ്യ സമ്പത്തിനെ ബാധിക്കാന്‍ സാധ്യത

3–4 minutes കളമശേരി: ഈ മാസം ആദ്യവാരം മുതല്‍ വടക്കന്‍, മധ്യ കേരളതീരങ്ങളില്‍ ഉപരിതല കടല്‍ജലത്തിന്റെ റെഡ്‌ ടൈഡ്‌ പ്രതിഭാസം നോക്‌റ്റിലൂക്ക സിന്‍റ്റിലാന്‍സ്‌ എന്ന ഡൈനോ ഫ്‌ലാജെലേറ്റ്‌…

മുടിയില്‍നിന്നുള്ള ടൂത്ത്‌പേസ്‌റ്റ്‌ ആരോഗ്യത്തിനു നല്ലത്‌!

ലണ്ടന്‍: ദന്താരോഗ്യത്തിനു നല്ലത്‌ മനുഷ്യരുടെ തലമുടിയില്‍നിന്നു നിര്‍മിക്കുന്ന ടൂത്ത്‌പേസ്‌റ്റെന്നു ഗവേഷകര്‍. ലണ്ടന്‍ കിങ്‌സ്‌ കോളജിലെ ഗവേഷകരുടേതാണു ശിപാര്‍ശ. മനുഷ്യ മുടിയില്‍നിന്നു നിര്‍മിച്ച പേസ്‌റ്റ്‌ ഫ്ലൂറൈഡ്‌ അധിഷ്‌ഠിത ഉല്‍പ്പന്നങ്ങളേക്കാള്‍…

ഡെയര്‍ വൂള്‍ഫ്‌ കാട്ടില്‍ തിരിച്ചെത്തി; 12,000 വര്‍ഷത്തിനുശേഷം

ന്യൂയോര്‍ക്ക്‌: ഹിമയുഗത്തിനുശേഷം വംശനാശം സംഭവിച്ച ഡെയര്‍ വൂള്‍ഫ്‌ കാട്ടില്‍ തിരിച്ചെത്തി. കൊലോസല്‍ ബയോസയന്‍സസിലെ ഗവേഷകരാണു ജനിതക എന്‍ജിനീയറിങ്ങിലൂടെ ചെന്നായ ഇനത്തെ തിരിച്ചുകൊണ്ടുവന്നത്‌. ഗവേഷണശാലയില്‍ പിറന്ന പെണ്‍ചെന്നായയുടെ പേര്‍…

50 ശതമാനം വരെ ഇളവുകളുമായി ക്രോമയുടെ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഓമ്‌നി ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിന് തുടക്കമിട്ടു. ഓഗസ്റ്റ് 17 വരെ  നീണ്ടുനിൽക്കുന്ന ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിൽ ബ്ലോക്ക്ബസ്റ്റർ…

രണ്ടു പുതിയയിനം ശുദ്ധജല ഞണ്ടുകളെ കണ്ടെത്തി

പത്തനംതിട്ട ∙ കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിന്ന് രണ്ട് പുതിയയിനം ശുദ്ധജല ഞണ്ടുകളെ ഗവേഷകർ കണ്ടെത്തി. പിലാർട്ട വാമൻ, കാസർഗോഡിയ ഷീബേ എന്നിങ്ങനെയാണ് പുതിയ ഞണ്ടിനങ്ങൾക്ക് പേരിട്ടിരിക്കുന്നത്. ഗവിയിൽ…

എയർ ഇന്ത്യയിൽ ഓഫർ നിരക്കിൽ 50 ലക്ഷം സീറ്റുകൾ

എയർ ഇന്ത്യ എക്‌സ്പ്രസ് ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ചു •  2025 ഓഗസ്റ്റ് 19 മുതൽ 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് 2025 ഓഗസ്റ്റ് 15 വരെ ബുക്ക് ചെയ്യാം കൊച്ചി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 79-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എയർ ഇന്ത്യ…

കല്യാൺ ജൂവലേഴ്‌സിന്   7268 കോടി രൂപ വിറ്റുവരവ്

കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 7268 കോടി രൂപയുടെ വിറ്റുവരവ്  രേഖപ്പെടുത്തി. മുൻവർഷം ഒന്നാം പാദത്തിൽ കമ്പനിയുടെ ആകമാന വിറ്റുവരവ് 5528 കോടി രൂപ ആയിരുന്നു. 31 ശതമാനം വളർച്ച. ആകമാന…

കേരളത്തിൽ വരയാടുകളുടെ എണ്ണം വർധിച്ചു; ഇരവികുളത്ത് മാത്രം 841 എണ്ണം

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലുമായി നടത്തിയ സംയുക്ത സെൻസസ് റിപ്പോർട്ട് പ്രകാരം രണ്ട് സംസ്ഥാനങ്ങളിലുമായി 2,668 വരയാടുകളുണ്ട്. ഇതിൽ 1,365 വരയാടുകൾ കേരളത്തിലും 1,303 വരയാടുകൾ തമിഴ്‌നാട്ടിലുമാണുള്ളത്. കേരളത്തിൽ…

മത്സ്യലഭ്യത കുറഞ്ഞു; കേരളത്തിന് മൂന്നാം സ്ഥാനം

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ച സമുദ്രമത്സ്യത്തിന്റെ അളവിൽ കുറവ്. കഴിഞ്ഞ വർഷം 34.7 ലക്ഷം ടൺ മത്സ്യമാണ് പിടിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച്…