ടാറ്റ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സ്‌പോട്ടിഫൈ പ്രീമിയം സൗജന്യം


കൊച്ചിസ്‌പോട്ടിഫൈയുമായി സഹകരിച്ച് ടാറ്റ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ആയ ന്യൂ കാർഡ് ഉടമകൾക്ക് മികച്ച ഓഫറുമായി ടാറ്റ ഡിജിറ്റൽ. ന്യൂ കാർഡ് ഉടമകൾക്ക് സ്‌പോട്ടിഫൈ പ്രീമിയം നാല് മാസത്തെ സൗജന്യ സബ്‌സ്ക്രിപ്ഷനോടെ ഇന്ന് മുതൽ ആസ്വദിക്കാം. ഇതിലൂടെ തടസ്സമില്ലാതെ സംഗീതം ഓഫ്‌ലൈൻ ആയും ആസ്വദിക്കാന്‍ സാധിക്കും. ഇന്ത്യയിൽ സ്‌പോട്ടിഫൈയുടെ ആദ്യ ക്രെഡിറ്റ് കാർഡ് പങ്കാളിത്തമാണ് ഇത്.

ന്യൂകാർഡ് ഉടമകൾക്ക് നാല് മാസത്തെ സൗജന്യ സബ്‌സ്ക്രിപ്ഷൻ ഒരു യുണീക് കോഡ് ഉപയോഗിച്ച് ക്ലെയിം ചെയ്യാം. ഓഫർ ലഭ്യമാകാന്‍ ന്യൂകാർഡ് ഉടമകൾ സ്‌പോട്ടിഫൈയുടെ വെബ്‌സൈറ്റിലോ ആപ്പിലോ തങ്ങളുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ നൽകണം. സൗജന്യ കാലാവധിക്ക് ശേഷം, സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്ക്രിപ്ഷൻ ഉപയോക്താവ് ഒഴിവാക്കുന്നില്ലെങ്കിൽ സ്വയം പുതുക്കപ്പെടും.

സ്‌പോട്ടിഫൈയുമായുള്ള ഒത്തുചേരല്‍ ഞങ്ങളുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതിനോടൊപ്പം അർത്ഥവത്തായ സഹകരണങ്ങളിലൂടെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്തതും പ്രതിഫലദായകവുമായ അനുഭവങ്ങൾ ന്യൂകാർഡിലൂടെ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയുമാണെന്ന് ടാറ്റ ഡിജിറ്റലിന്‍റെ ഫിനാൻഷ്യൽ സർവീസസ് പ്രസിഡന്‍റ് ഗൗരവ് ഹസ്രതി പറഞ്ഞു.

പരസ്യരഹിതമായ ആസ്വാദനവും ഓഫ്‌ലൈൻ സംഗീതവും കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളോടെയാണ് സ്‌പോട്ടിഫൈ പ്രീമിയം എത്തുന്നതെന്നും ടാറ്റ ഡിജിറ്റലുമായുള്ള ഞങ്ങളുടെ പങ്കാളിത്തംആപ്പിനുള്ളിലും ഓഫ്‌ലൈനിലും ആഴത്തിലുള്ള അനുഭവങ്ങൾ വിലമതിക്കുന്ന പുതിയ സംഗീത പ്രേമികളെ ആകർഷിക്കാൻ ലക്ഷ്യമിടുന്നതാണെന്നും സ്‌പോട്ടിഫൈ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ അമർജിത് ബത്ര പറഞ്ഞു.

യോഗ്യരായ ന്യൂകാർഡ് ഉടമകൾക്ക് അവരുടെ സൗജന്യ സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്ക്രിപ്ഷന്‍റെ റിഡംപ്ഷൻ നിർദ്ദേശങ്ങൾ ഇമെയിൽ അല്ലെങ്കിൽ എസ്എംഎസ് വഴി ലഭിക്കും. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ആനുകൂല്യങ്ങള്‍ നേടാനുള്ള മാര്‍ഗ്ഗ നിർദേശങ്ങള്‍ ടാറ്റ ന്യൂ ആപ്പിലോ വെബ്‌സൈറ്റിലോ ഓഫറുകൾ’ എന്ന വിഭാഗത്തിൽ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *