ഫാസ്റ്റ്ട്രാക്കിൽ പുതിയ ഓഷ്യാനിക്‌സ്  വാച്ച്ശേഖരം

കൊച്ചിയൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക്സമുദ്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വാച്ചുകളുടെ പുതിയ ശേഖരമായ ഓഷ്യാനിക്‌സ് വിപണിയിലവതരിപ്പിച്ചു. സമുദ്രത്തിന്‍റെ ശാന്തവും ഉന്മേഷദായകവും പ്രവചനാതീതവുമായ ആവേശം ഉപയോക്താക്കള്‍ക്ക് പകരുന്ന വാച്ച് ശേഖരമാണ് ഓഷ്യാനിക്‌സ്.

ഒഷ്യാനിക്‌സ് വാച്ച് ശേഖരം രൂപത്തിലും ഭാവത്തിലും സമുദ്രത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊള്ളുന്നു. തിരകളുടെ രൂപമുള്ള ഡയലുകൾകടൽ നിറമുള്ള സെറാമിക് സ്ട്രാപ്പുകൾതിമിംഗലത്തിന്‍റെ വാൽ ആകൃതിയിലുള്ള സെക്കൻഡ് ഹാൻഡ് എന്നിവ പോലുള്ള സൂക്ഷ്‌മമായ വിശദാംശങ്ങൾ സമുദ്രജീവിതത്തിന്‍റെ ആഴവും ചലനവും കൈത്തണ്ടയിൽ പ്രതിഫലിപ്പിക്കുന്നവയാണ്.

3,795 മുതൽ 9,795 രൂപ വരെയാണ്  ഒഷ്യാനിക്‌സ് ശേഖരത്തിലെ വാച്ചുകളുടെ വില. ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിലും ടൈറ്റൻ വേൾഡിലും ഓണ്‍ലൈനായി fastrack.in –ലും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഒഷ്യാനിക്‌സ് വാച്ച് ശേഖരം ലഭ്യമാണ്.

ഫാസ്റ്റ്ട്രാക്കിൽനമ്മുടെ സ്വന്തം കാഴ്ചപ്പാട് പറയുക എന്നതിനർത്ഥം അത് ധീരവും പ്രസക്തവും പ്രവചനാതീതവുമാണെന്ന് തോന്നിപ്പിക്കുക എന്നതാണെന്ന് ഫാസ്റ്റ്ട്രാക്ക് മാർക്കറ്റിംഗ് മേധാവി ഡാനി ജേക്കബ് പറഞ്ഞു. സമുദ്രങ്ങളുടെ പ്രവചനാതീതമായ ഊർജ്ജമാണ് ഒഷ്യാനിക്‌സ് കൊണ്ടുവരുന്നത്. തിരകളോടൊപ്പം നീങ്ങുന്ന, ഒഴുക്കിനൊപ്പം പോകുന്നതങ്ങളുടെ സ്വന്തം വൈബ് എപ്പോഴും കൊണ്ടുവരുന്നവർക്കായുള്ളതാണ് ഒഷ്യാനിക്‌സ് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *