ടാറ്റ എഐഎ രണ്ട് പുതിയ എൻഎഫ്ഒകൾ അവതരിപ്പിക്കുന്നു

സമ്പത്തു സൃഷ്ടിക്കാനും റിട്ടയര്‍മെന്‍റ് ആസൂത്രണത്തിനും സഹായിക്കുന്ന രണ്ടു പദ്ധതികള്‍

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ടാറ്റ എഐഎ ടോപ് 200 ആല്‍ഫാ 30 ഇന്‍ഡക്‌സ് ഫണ്ട്, ടാറ്റ എഐഎ ടോപ് 200 ആല്‍ഫ 30 പെന്‍ഷന്‍ ഫണ്ട് എന്നീ രണ്ടു പദ്ധതികള്‍ അവതരിപ്പിച്ചു. ജൂണ്‍ 30-ന് അവസാനിക്കുന്ന എന്‍എഫ്ഒ കാലയളവില്‍ പത്തു രൂപ നിരക്കിലാവും ഈ പദ്ധതികളുടെ യൂണിറ്റുകള്‍ ലഭ്യമാകുക.

ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സിന്‍റെ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പദ്ധതികളിലൂടെ നടത്തുന്ന നിക്ഷേപങ്ങള്‍ ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും സമ്പത്തു വളര്‍ച്ചയ്ക്കുള്ള സാധ്യതകളും ഒരുമിച്ചു പ്രദാനം ചെയ്യും. നിഫ്റ്റി 200 ആല്‍ഫ 30 സൂചികയായിരിക്കും ഇതിന്‍റെ അടിസ്ഥാന സൂചിക.  പദ്ധതിയുടെ 80 മുതല്‍ 100 ശതമാനം വരെ ഓഹരികളിലും ഓഹരി അനുബന്ധ നിക്ഷേപങ്ങളിലുമായിരിക്കും വകയിരുത്തുക. 20 ശതമാനം വരെ കാഷ്, മണി മാര്‍ക്കറ്റ് വിഭാഗങ്ങളിലും നിക്ഷേപിക്കാന്‍ അനുവാദമുണ്ട്.

വിപണിയുടെ പ്രതീക്ഷകളെ മറികടന്നു നേട്ടമുണ്ടാക്കിയ കമ്പനികളെ പ്രയോജനപ്പെടുത്തുന്നതാവും പദ്ധതിയുടെ ഒരു സവിശേഷത. ഉയര്‍ന്ന അവസരമുള്ളവയില്‍ നിക്ഷേപിക്കുന്നതിന് ഒപ്പം തന്ത്രപരമായ വൈവിധ്യവല്‍ക്കരണവും ഉണ്ടാകും.  ദീര്‍ഘകാല പ്രകടന സാധ്യതയുള്ളവ കണ്ടെത്തി റിട്ടയര്‍മെന്‍റ് ആസൂത്രണത്തിന് പ്രത്യേകമായി ഉതകുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *