സർക്കാർ, ബാങ്ക് സേവനങ്ങൾക്ക് പുതിയ ഫോൺ നമ്പർ സീരീസ്: 160ൽ തുടങ്ങും


ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാങ്കുകളും ഉടൻ തന്നെ 160 എന്ന പുതിയ ഫോൺ നമ്പർ സീരീസ് ഉപയോഗിക്കാൻ തുടങ്ങും.

കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, സ്റ്റോക് എക്സ്ചേഞ്ചുകൾ, നാഷനൽ പെൻഷൻ സ്കീം തുടങ്ങിയവയ്ക്കായി ടെലികോം വകുപ്പ് നൽകിയ പുതിയ നമ്പർ സീരീസാണിത്.

ഇതുവരെ എല്ലാ വാണിജ്യ ആവശ്യങ്ങൾക്കും 140ൽ തുടങ്ങുന്ന സീരീസ് ആണ് ഉപയോഗിച്ചിരുന്നത്. തട്ടിപ്പുകൾ തടയാൻ കൂടി ലക്ഷ്യമിട്ടാണ് സർക്കാർ, ബാങ്ക് സേവനങ്ങൾക്കായി പുതിയ സീരീസ് നടപ്പാക്കുന്നത്.

ഫോർമാറ്റ്:

  • സർക്കാർ സ്ഥാപനങ്ങൾക്ക്: 1600ABCXXX
  • ബാങ്കുകൾക്ക്: 1601ABCXXX

വിശദീകരണം:

  • AB: അതത് ലൈസൻസിങ് ഏരിയയെ സൂചിപ്പിക്കുന്നു.
  • C: ടെലികോം സേവനദാതാവിന്റെ കോഡാണ്.

ഉദാഹരണം:

  • കേരളത്തിലെ ഒരു സർക്കാർ സ്ഥാപനത്തിന് BSNL നൽകുന്ന നമ്പർ: 1600472XXX (47 – കേരളത്തിന്റെ കോഡ്, 2 – BSNL-ന്റെ കോഡ്)

Leave a Reply

Your email address will not be published. Required fields are marked *