ഫാസ്റ്റ്‌ട്രാക്ക് പെർഫ്യൂംസിൻ്റെ ‘ക്യാരി യുവർ വൈബ്’ ഡിസ്‌കവറി കിറ്റ്


കൊച്ചി: ഫാസ്റ്റ്ട്രാക്ക് പെർഫ്യൂംസ് ജെൻ സി ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌ത സവിശേഷ പെർഫ്യൂം ഡിസ്‌കവറി കിറ്റായ ‘ക്യാരി യുവർ വൈബ്’ വിപണിയിലവതിപ്പിച്ചു. പെർഫ്യൂമുകളുടെ ഉപയോഗത്തെ പുനർനിർവചിക്കുന്ന ഉത്‌പന്നമാണ് ‘ക്യാരി യുവർ വൈബ്’. ഈ സവിശേഷമായ പെർഫ്യൂം ഡിസ്‌കവറി കിറ്റ്, ഒരു മനോഹരമായ ബാഗ് ചാം ആയും ഉപയോഗിക്കാവുന്നതാണ്. സുഗന്ധം എന്നത് ശരീരത്തിൽ ഉപയോഗിക്കാൻ മാത്രമുള്ളതല്ല, മറിച്ച് സ്റ്റൈലായി കൊണ്ടുനടക്കാൻ കൂടിയുള്ളതാണെന്ന് ‘ക്യാരി യുവർ വൈബ്’ വ്യക്തമാക്കുന്നു.

പെർഫ്യൂം ഉപയോഗവും ശൈലിയും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളയുന്ന ‘ക്യാരി യുവർ വൈബ്’, ദൈനംദിന ജീവിതത്തിന് തികച്ചും അനുയോജ്യമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ബാഗിലോ താക്കോൽ കൂട്ടത്തിലോ മറ്റേതെങ്കിലും ആക‌്‌സസറികളിലോ ഇത് എളുപ്പത്തിൽ കൊളുത്തിയിടാം. ഇഷ്ട സുഗന്ധം എപ്പോഴും വിരൽത്തുമ്പിൽ തന്നെയുണ്ടെന്ന് ഒതുക്കമുള്ള ഈ സവിശേഷ ഉൽപ്പന്നം ഉറപ്പാക്കുന്നു.

പെർഫ്യൂമുകൾ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും കൊണ്ടുനടക്കാവുന്നതും അതിലുപരി ഒരു ഫാഷൻ ആക്‌സസറിയായി മാറ്റാനുമുള്ള ഞങ്ങളുടെ നൂതന ശ്രമമാണ് ‘ക്യാരി യുവർ വൈബ്’ എന്ന് ഈ പുതിയ ഉത്പന്നത്തെക്കുറിച്ച് ടൈറ്റൻ കമ്പനിയുടെ ഫ്രാഗ്രൻസസ് ആൻഡ് ഫാഷൻ ആക്‌സസറീസ് സി.ഇ.ഒ. മനീഷ് ഗുപ്‌ത പറഞ്ഞു. ആക്‌സസറികളെ തങ്ങളുടെ വ്യക്തിത്വത്തിന്‍റെയും സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന്‍റെയും ഭാഗമായി കാണുന്ന തലമുറയ്ക്ക് വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആകർഷകവും ട്രെൻഡിയുമായ പാക്കേജിംഗും മികച്ച ഡിസൈനുമുള്ള ഈ ഉത്പന്നം, സ്വന്തം വ്യക്തിത്വത്തിനും സൗകര്യങ്ങൾക്കും വിലകൽപ്പിക്കുന്ന ഇന്നത്തെ തലമുറയെ ആകർഷിക്കുന്നതാണ്. പെർഫ്യൂമുകളുടെ ഭാരിച്ച വലിയ കുപ്പികൾ കൊണ്ടുനടക്കേണ്ടതില്ല, എപ്പോൾ വേണമെങ്കിലും എവിടെവച്ചും എളുപ്പത്തിൽ ഫ്രഷ്നെസ്സ് സ്വന്തമാക്കാം.

545 രൂപയാണ് ക്യാരി യുവർ വൈബിന്‍റെ വില.

Leave a Reply

Your email address will not be published. Required fields are marked *