വെഡിംഗ് വാച്ചുകളുടെ പുതിയ ശേഖരവുമായി സൊണാറ്റ  


കൊച്ചി: ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാച്ച് ബ്രാൻഡായ സൊണാറ്റ പുതിയ വെഡിംഗ് വാച്ചുകളുടെ ശേഖരം അവതരിപ്പിച്ചു. കോർഡിനേറ്റഡ് പെയർ വാച്ചുകളും ഉത്സവഛായയുള്ള ഡിസൈൻ ശൈലികളും ഒന്നിച്ചു ചേർന്നതാണ് പുതിയ വെഡിംഗ് കളക്ഷന്‍ വാച്ചുകള്‍. സ്വർണ്ണ നിറത്തിലുള്ള മനോഹരമായ ഡിസൈനുകൾ, മൾട്ടിഫംഗ്ഷൻ ഡയലുകൾ, മികച്ച മെറ്റാലിക് സ്ട്രാപ്പുകൾ, വൈവിധ്യമാർന്ന ഫെസ്റ്റീവ് ലുക്ക് എന്നിവ ഈ വാച്ച് ശേഖരത്തിന്‍റെ സവിശേഷതകളാണ്. 

മികച്ച സ്റ്റൈലിംഗും വൈവിധ്യവും കോർത്തിണക്കി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വാച്ചുകളിൽ മൾട്ടിഫംഗ്ഷൻ ഡയലുകൾ, ടെക്സ്ചേർഡ് മെറ്റാലിക് ബ്രേസ്‌ലെറ്റുകൾ, ആകർഷകമായ റൗണ്ട് കേസുകൾ, സമകാലിക ഡയൽ ഡിറ്റെയ്‌ലിംഗുകൾ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പുരുഷന്മാരുടെ കളക്ഷനിൽ മൾട്ടിഫംഗ്ഷൻ ഗ്രീൻ, ബ്ലൂ ഡയലുകൾ, ഗോൾഡ് ഫിനിഷുകൾ, ആകർഷകമായ മെറ്റാലിക് നിർമ്മിതികൾ എന്നിവയോടെ ബോൾഡ് ഫെസ്റ്റീവ് സ്റ്റൈലിംഗിന് പ്രാധാന്യം നൽകുമ്പോൾ, സ്ത്രീകളുടെ ശേഖരം ലളിതമായ വൈറ്റ്, ഷാംപെയ്ൻ ഡയലുകൾ, സ്ലിം ബ്രേസ്‌ലെറ്റുകൾ, ആഭരണങ്ങളെ അനുസ്മരിപ്പിക്കുന്ന ഡിസൈനുകൾ എന്നിവയിലൂടെ മൃദുവായ ചാരുതയാണ് നൽകുന്നത്.

പുതിയ വാച്ചുകള്‍ക്കൊപ്പം ആധുനിക ഇന്ത്യൻ വിവാഹങ്ങളുടെ പുത്തന്‍ മുഖം അവതരിപ്പിക്കുന്ന സൊനാറ്റയുടെ ‘ഗ്രോ, ടുഗതര്‍’ വെഡിംഗ് കാമ്പയിനും തുടക്കമായി. വിവാഹത്തെ പരമ്പരാഗത രീതിയിൽ അവതരിപ്പിക്കുന്നതിൽ നിന്ന് മാറി, വ്യക്തിപരമായും തൊഴിൽപരമായും മാനസികമായും ഒരുമിച്ച് മുന്നോട്ട് പോകുന്ന ദമ്പതികളുടെ ജീവിതയാത്രയാണ് ഈ കാമ്പയിൻ ആവിഷ്‌കരിക്കുന്നത്.സൊണാറ്റ വെഡിംഗ് കളക്ഷന്‍റെ വില 1495 രൂപ മുതൽ 4495 രൂപ വരെയാണ്. ഇന്ത്യയിലുടനീളമുള്ള സോനാറ്റ സ്റ്റോറുകൾ, ടൈറ്റൻ വേൾഡ് ഔട്ട്‌ലെറ്റുകൾ, പ്രമുഖ റീട്ടെയിൽ ഷോപ്പുകൾ എന്നിവ വഴിയും ഓണ്‍ലൈനായി www.sonatawatches.in ലും ഇവ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *