50 ശതമാനം വരെ ഇളവുകളുമായി ക്രോമയുടെ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍


കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഓമ്‌നി ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിന് തുടക്കമിട്ടു. ഓഗസ്റ്റ് 17 വരെ  നീണ്ടുനിൽക്കുന്ന ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിൽ ബ്ലോക്ക്ബസ്റ്റർ ഡീലുകളും വിവിധ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്ക് എക്കാലത്തെയും വലിയ വിലക്കുറവും ലഭ്യമാകും.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ക്രോമ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഓഫർ സെയിലാണ് അവതരിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിൽ 50 ശതമാനം വരെ കിഴിവ് ലഭ്യമാക്കുന്നുണ്ട്. ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിൽ 12,500 രൂപ വരെ എക്സ്ക്ലൂസീവ് ബാങ്ക് ക്യാഷ്ബാക്ക്ആകർഷകമായ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ,  സീറോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, വിദ്യാർത്ഥികൾക്കുള്ള പ്രത്യേക ഓഫറുകൾ എന്നിവയും ഉൾപ്പെടുന്നു.

ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിൽ 8 ജിബി+256 ജിബി നത്തിംഗ് ഫോൺ 2എ പ്ലസ് 16,999 രൂപയ്‌ക്കും റിയൽമി14 പ്രോ ലൈറ്റ്19999 രൂപയ്ക്കുമാണ് ലഭ്യമാക്കിയിരിക്കുന്നത്. 31,000 രൂപക്ക് 55 ഇഞ്ച് 4കെ ക്യൂഎൽഇഡി ഗൂഗിൾ ടിവി, 8,290 രൂപയ്ക്ക് ക്രോമ 7 കിലോ സെമി-ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, 11,990 രൂപ മുതൽ ആരംഭിക്കുന്ന 190 ലിറ്റർ ഡയറക്‌ട് കൂൾ റഫ്രിജറേറ്റർ എന്നിവയും സെയിലിന്‍റെ ഭാഗമാണ്. എക്‌സ്‌ചേഞ്ച്, ക്യാഷ്ബാക്ക് ഡീലുകൾക്കൊപ്പം എച്ച്.പി 15 ലാപ്‌ടോപ്പ് 29,990 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്.

ആപ്പിൾ ഉത്പന്നങ്ങൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഐഫോൺ 16 38,990 രൂപ മുതൽ, സ്റ്റോർ ഡിസ്‌കൗണ്ട്, കൂപ്പണുകൾ, ബാങ്ക് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് എന്നിവ ഉൾപ്പെടെ ലഭ്യമാകും. വിദ്യാർത്ഥി/അധ്യാപക ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ക്യാഷ്ബാക്ക് എന്നിവയുൾപ്പെടെ 56,990 രൂപയ്‌ക്ക്  മാക്ബുക്ക് എയർ എം4 ലഭിക്കും. ഐപാഡ് 11 ജെൻ 30,690 രൂപ അല്ലെങ്കിൽ 1,360 രൂപ പ്രതിമാസ തവണയിലും ആപ്പിള്‍ വാച്ച് എസ്ഇ 21,290 രൂപ അല്ലെങ്കിൽ 2,586 രൂപ പ്രതിമാസ തവണയിലും  എയർപോഡ്‌സ് 4 10,900 രൂപ അല്ലെങ്കിൽ 499 രൂപ പ്രതിമാസ തവണയിലും ലഭിക്കും.

ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിൽ കൂടുതൽ മികച്ചതാക്കുവാൻ ക്രോമ ബാങ്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും 10 ശതമാനം വരെ തൽക്ഷണ കിഴിവും 24 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും.

ക്രോമ ഇൻഡിപെൻഡൻസ് ഡേ സെയിൽ 2025 ഓഗസ്റ്റ് 17 വരെ രാജ്യത്തെമ്പാടുമായുള്ള 560-ൽ അധികം ക്രോമ സ്റ്റോറുകളിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *