കൊച്ചി: 18 വയസിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായ ഗുകേഷ് ദൊമ്മരാജുവിനെ ആദരിക്കുവാൻ ടൈറ്റൻ വാച്ചസ് ലിമിറ്റഡ് എഡിഷൻ വാച്ച് പുറത്തിറക്കി. ‘ടൈറ്റൻ ഓഫ് ദി ഇയർ’ ബഹുമതിക്കും ഗുകേഷ് അർഹനായി. പതിവ് രീതികളെ വെല്ലുവിളിക്കുന്നവരെയും പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുവാൻ മാത്രം വൈദഗ്ധ്യമുള്ളവരെയും ഇന്ത്യയുടെ ആഗോള പദവിയിലേക്ക് സംഭാവന നൽകുന്നവരുമായ പ്രതിഭകളെ അംഗീകരിക്കുന്ന വേദിയാണിത്.
കഴിഞ്ഞ വർഷം വിങ് കമാൻഡർ രാകേഷ് ശർമ്മയാണ് ഈ ആദരവിന് അർഹനായത്. നിർഭയമായ തന്ത്രങ്ങൾ, ശാന്തമായ കൃത്യത, ഏറ്റവും ഉയർന്ന തലത്തിലുള്ള സ്ഥിരമായ മികവ് എന്നിവയാൽ നിർവചിക്കപ്പെട്ട ഗുകേഷിന്‍റെ വിജയ യാത്രയെ ഇതിലൂടെ അംഗീകരിക്കുന്നു. ഈ സവിശേഷതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്‌ത ലിമിറ്റഡ് എഡിഷൻ വാച്ച് അവതരിപ്പിച്ചു കൊണ്ടാണ് ഈ ബഹുമതി നൽകുന്നത്.
ടൈഗർ ഐ, ബ്ലാക്ക് അഗേറ്റ് എന്നിവയാൽ അലംകൃതമായ സങ്കീർണ്ണമായ മാർക്വെട്രി ഡയലാണ് ഈ വാച്ചിനുള്ളത്. ഡയലിന്‍റെ ജ്യാമിതീയ രൂപം ചെസ് ബോർഡിനെ ഓർമ്മിപ്പിക്കുന്നു. ഓരോ ചെസ് കരുക്കളുടെയും സ്ഥാനവും ചലനവും പ്രതിഫലിപ്പിക്കുന്ന സൂചികകൾ ഗുകേഷിന്‍റെ സമീപനത്തെ ഡയലിൽ അടയാളപ്പെടുത്തുന്നു. വാച്ചിന്‍റെ റോട്ടറിൽ ഗ്രാൻഡ്‌മാസ്റ്റർ നൈറ്റ് മോട്ടിഫും ’18 വയസിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യൻ’ എന്ന ലിഖിതവും ഉണ്ട്.
സഫയർ ക്രിസ്റ്റൽ സുരക്ഷ നൽകുന്ന ഈ വാച്ച്, റോസ്-ഗോൾഡ് ഫിനിഷുള്ള 316 സ്റ്റെയിൻലെസ്സ് സ്റ്റീൽ കേസിനുള്ളിലാണ് നിർമ്മിച്ചിരിക്കുന്നത്. ടൈറ്റന്‍റെ ഇൻ-ഹൗസ് ഓട്ടോമാറ്റിക് മൂവ്‌മെന്‍റിലാണ് ഇത് പ്രവർത്തിക്കുന്നത്. 500 എണ്ണം മാത്രം നിർമ്മിച്ചിട്ടുള്ള ഈ ലിമിറ്റഡ് എഡിഷൻ വാച്ചിൽ ഇറ്റാലിയൻ ലെതർ സ്ട്രാപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.
തുടക്കം മുതൽ, ടൈറ്റൻ ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിന്‍റെയും പങ്കിട്ട അഭിലാഷങ്ങളുടെയും ഭാഗമാണെന്നും ‘ടൈറ്റൻ ഓഫ് ദി ഇയർ’ ഈ പാരമ്പര്യത്തിന്‍റെ തുടർച്ചയാണെന്നും ടൈറ്റൻ കമ്പനി ലിമിറ്റഡിന്‍റെ വാച്ചസ് വിഭാഗം വൈസ് പ്രസിഡന്‍റും ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസറുമായ രാഹുൽ ശുക്ല പറഞ്ഞു. ഇന്ത്യൻ മികവുകൾ രേഖപ്പെടുത്തുന്ന ഒരു ശാശ്വതമായ ഹൊറോളജിക്കൽ ഗാലറി സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ലോകവേദിയിൽ രാജ്യത്തിന്‍റെ കരുത്ത് വർദ്ധിപ്പിക്കുന്ന വ്യക്തികളെ ഞങ്ങൾ ഇതിലൂടെ അംഗീകരിക്കുന്നു. ചെസ്സിലെ അസാധാരണ നേട്ടങ്ങൾ ഗുകേഷിനെ ഈ ബഹുമതിക്കായി തിരഞ്ഞെടുക്കാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
ടൈറ്റൻ ഓഫ് ദി ഇയർ’ ആയി അംഗീകരിക്കപ്പെടുന്നത് എനിക്ക് അർത്ഥവത്തായ ഒരു നിമിഷമാണെന്നും ആഗോള ചെസ് വേദിയിൽ ഇന്ത്യയുടെ വളർന്നുവരുന്ന സാന്നിധ്യത്തെ ഇത് പ്രതിധ്വനിപ്പിക്കുന്നതാണെന്നും ഗ്രാൻഡ്‌മാസ്റ്റർ ഗുകേഷ് ദൊമ്മരാജു പറഞ്ഞു.
ഗുകേഷിന്‍റെ സന്ദേശത്തോടു കൂടിയ സവിശേഷമായ പാക്കേജിംഗിലാണ് ഈ വാച്ച് വരുന്നത്. 69,995 രൂപ വിലയുള്ള ഈ ലിമിറ്റഡ് എഡിഷൻ വാച്ച് തിരഞ്ഞെടുത്ത ടൈറ്റൻ വേൾഡ് സ്റ്റോറുകളിലും, വലിയ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും, www.titan.co.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
