കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വയർ, കേബിൾ നിർമ്മാതാക്കളായ പോളിക്യാബ് അത്യാധുനിക ഇ-ബീം വയറുകൾ കേരള വിപണിയിലിറക്കി. വീടുകളിലെ വയറിംഗിന്‍റെ സുരക്ഷയും മികവും ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും വിധം രൂപകൽപ്പന ചെയ്തിട്ടുള്ള ഇ-ബീം വയറുകൾ ഏറ്റവും പുതിയ ഇലക്ട്രോൺ ബീം ക്രോസ്-ലിങ്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. പൂർണ്ണമായും ഇന്ത്യയിൽ നിര്‍മ്മിക്കുന്ന ഉത്പന്നമാണ് ഇ-ബീം വയറുകള്‍.
കൂടുതല്‍ കാലത്തെ നിരന്തര ഉപയോഗം മൂലം സംഭവിക്കാനിടയുള്ള തകരാറുകള്‍ക്കെതിരെ മികച്ച ഇൻസുലേഷനും ഉയർന്ന പ്രതിരോധവും ഉറപ്പ് വരുത്തി രൂപകൽപ്പന ചെയ്തവയാണ് പോളിക്യാബ് ഇ-ബീം വയറുകൾ. അത്യാധുനിക ഇലക്ട്രോൺ-ബീം ക്രോസ്-ലിങ്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പോളിമർ ചെയിനുകളെ തന്മാത്രാ തലത്തിൽ ക്രോസ്-ലിങ്ക് ചെയ്‌താണ് ഇ-ബീം വയറുകൾ നിർമ്മിക്കുന്നത്.
‘സുപ്രീമ’ എന്ന പേരിലുള്ള പോളിക്യാബ് ഇ-ബീം വയറുകളുടെ പ്രധാന മികവ് അതിന്‍റെ മികച്ച താപ പ്രതിരോധം, വർദ്ധിച്ച വൈദ്യുതി വാഹക ശേഷി, ദീർഘമായ ആയുസ് എന്നിവയാണ്. 105 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയെ ചെറുക്കാൻ കഴിയും എന്നതാണ് മുഖ്യ സവിശേഷത. ഇത് പരമ്പരാഗത വയറുകളെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ്. അമിതമായി ചൂടായി വൈദ്യുത തകരാറുകൾ സംഭവിക്കാനുള്ള സാധ്യത ഇതിലൂടെ കുറയുന്നു. കൂടാതെ, 85 ശതമാനത്തിലധികം ഉയർന്ന വൈദ്യുതി വാഹക ശേഷിയോടെ, ഓവർലോഡുണ്ടാകുന്ന സന്ദർഭങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സുരക്ഷ ഉറപ്പ് നൽകുന്നു. 60 വർഷത്തെ ആയുസും പോളിക്യാബ് ഇ-ബീം വയറുകൾ ഉറപ്പുനല്‍കുന്നു.
പോളിക്യാബ് ഇ-ബീം വയറുകള്‍ ഉപയോഗിച്ച് നാളെയുടെ വീടുകളും വാണിജ്യ ഇടങ്ങളും രൂപകൽപ്പന ചെയ്യാനാണ് ഞങ്ങള്‍ പിന്തുണ നല്കുന്നതെന്ന് പോളിക്യാബ് ഇന്ത്യ എക്സിക്യൂട്ടീവ് പ്രസിഡന്‍റും ബി2സി ചീഫ് ബിസിനസ് ഓഫീസറുമായ ഇശ്വിന്ദർ സിംഗ് ഖുറാന പറഞ്ഞു. ഈ വയറുകൾ കൂടുതൽ കാലം നിലനില്‍ക്കും എന്നു മാത്രമല്ല കൂടുതൽ വൈദ്യുതി വഹിക്കാനും ഇവയ്ക്ക് കഴിയും. ഗുണനിലവാരം, നവീകരണം, പ്രതിബദ്ധത എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു ഉത്പന്നം വിതരണം ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പോളിക്യാബിന്‍റെ റീട്ടെയിൽ ശൃംഖലയിലൂടെ പോളിക്യാബ് ഇ-ബീം വയർ ലഭ്യമാണ്.